കള്ള പോരാളി പ്രകാശ് രാജിൻ്റെ കാലടി ഉഡായിപ്പ് സമരം സ്പോൺസർ ചെയ്തത് മുട്ടിൽ മരംകൊത്തിയോ?

കള്ള പോരാളി പ്രകാശ് രാജിൻ്റെ കാലടി ഉഡായിപ്പ് സമരം സ്പോൺസർ ചെയ്തത് മുട്ടിൽ മരംകൊത്തിയോ?
Nov 10, 2026 12:26 PM | By PointViews Editor

പാറ്റ വേഷം കെട്ടി ജെൻസി പാറ്റ പ്രകാശ് രാജ് കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസിൽ പോയി ആന്റോ അഗസ്റ്റിനെ കണ്ടത് എന്തിന്? പ്രശസ്ത നടൻ പ്രകാശ് രാജിൻ്റെ ആൻ്റോയെ കാണാനുള്ള പോക്ക് സംശയത്തിന്റെ നിഴലിലാണ്. സാമൂഹിക വിരുദ്ധമാഫിയ മാധ്യമ പ്രവർത്തനത്തിൻ്റെ കോർഡിനേറ്ററായ ആൻ്റോ അഗസ്റ്റിൻ സ്പോൺ സർ ചെയ്താണ് പ്രകാശ് രാജ് കാലടി സർവ്വകലാശാല സമരപന്തലിൽ എത്തിയതെന്നാണ് പുറത്ത് ലഭിക്കുന്ന വിവരം. വി.ഡി.സതീശൻ സർക്കാരിനും കോൺഗ്രസിനും എതിരെ സിപിഎമ്മിൻ്റെ പിആർ വിഭാഗമായി പ്രവർത്തിക്കുന്ന റിപ്പോർട്ടർ ചാനൽ ഒരു മാഫിയയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. വ്യാജമദ്യ വിൽപന മുതൽ മരംകൊള്ളയും സാമ്പത്തിക കുറ്റകൃത്യങ്ങളും വരെയുള്ള ആരോപണങ്ങളിൽ അന്വേഷണവും നടപടികളും നേരിടുന്ന റിപ്പോർട്ടർ ചാനലും അതിൻ്റെ മുതലാളിയെന്ന് അവകാശപ്പെടുന്ന ആൻ്റോ അഗസ്റ്റിനും തമ്മിൽ എന്തായാലും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന ഉഡായിപ്പ് ബന്ധം മാത്രമാണെന്ന് കരുതാൻ എ.എ.റഹിമിന് മാത്രമേ സാധിക്കൂ. ഒരു പക്ഷെ അതിനെയൊക്കെ പ്രത്യയശാസ്ത്രപരമായി ന്യായീകരിക്കാൻ കുണ്ടന്നുർ വീരൻ സ്വരാജോ തൊഴിലാളി വർഗ്ഗ മുതലാളി ഗോവിന്തൻ കുട്ടി ആശാനോ വാഴക്കുല ചിന്തയോ ഒക്കെ ശ്രമിച്ചേക്കാം. കമ്യൂണിസവും പിണറായി വിജയനും സിപിഎം പരിവാറും തമ്മിൽ കടലയും കടലാവണക്കും തമ്മിലുള്ള ബന്ധം പോലുമില്ല എന്ന് നാട്ടിലെ ഒന്നാം ക്ലാസ് പിള്ളേര് പോലും തിരിച്ചറിയുന്ന കാലമാണ്. ആന്റോ അഗസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള ഗുരുതരമായ ആരോപണങ്ങളെയും വിവാദങ്ങളെയും ക്രിമിനൽ കേസുകളെയും കുറിച്ച് അറിയാതെയാണ് പ്രകാശ് രാജിൻ്റെ പട്ടി പോലും വിശ്വസിക്കില്ല.

ഒരു പൊതുപ്രവർത്തകനോ പ്രമുഖ വ്യക്തിയോ മറ്റൊരാളെ കാണുന്നത്, ആ വ്യക്തി ചെയ്തതോ ആരോപിക്കപ്പെടുന്നതോ ആയ എല്ലാ കാര്യങ്ങൾക്കുമുള്ള അംഗീകാരമായി കണക്കാക്കാനാവില്ല എന്ന് പറയാമെങ്കിലും സ്ഥിരം അലവലാതികളെ ഒരു പരിധിക്കപ്പുറം മാറ്റി നിർത്താൻ ശ്രമിക്കേണ്ടതാണ്. എന്നാൽ, കൊച്ചിയിലും പരിസരപ്രദേശങ്ങളിലും അടുത്തിടെ നടന്ന പ്രകാശ് രാജിന്റെ പരിപാടികളുടെ സംഘാടകർ ഉത്തരം പറയേണ്ട ഗൗരവകരവും അസ്വസ്ഥതയുണ്ടാക്കുന്നതുമായ ചില വലിയ ചോദ്യങ്ങൾ ഇവിടെ ഉയരുന്നുണ്ട്.

ആന്റോ അഗസ്റ്റിന്റെ ഓഫീസിലേക്ക് പ്രകാശ് രാജിനെ കൊണ്ടുപോകുന്നതിന് മുൻപ്, ഇക്കാര്യങ്ങളെക്കുറിച്ച് വ്യാജ പാറ്റയ്ക്ക് കൃത്യമായ വിവരങ്ങൾ നൽകേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് സംഘാടകർക്ക് തോന്നിയില്ലേ? കുപ്രസിദ്ധമായ മുട്ടിൽ മരംമുറി കേസ്, ക്രിമിനൽ-വനംവകുപ്പ് നടപടികളിൽ കൃത്രിമം കാണിച്ചുവെന്ന ആരോപണങ്ങൾ, അന്വേഷണത്തെ സ്വാധീനിക്കാൻ നടത്തിയ വിവാദ ശ്രമങ്ങൾ, ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരുമെന്ന ഏറെ കൊട്ടിഘോഷിക്കപ്പെട്ട വാഗ്ദാനം, കൊച്ചി സ്റ്റേഡിയത്തിന് കേടുപാടുകൾ വരുത്തിയതുമായി ബന്ധപ്പെട്ട വിവാദം, സാമ്പത്തിക തട്ടിപ്പ്, വിദേശത്തേക്ക് അനധികൃതമായി പണം കടത്തിയെന്ന സംശയങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പ്രകാശ് രാജ് അറിഞ്ഞിരിക്കും എന്നുറപ്പ്. ഇല്ലെങ്കിൽ അറിയിക്കണമെന്ന് കൂടെ പോയ പറഞ്ഞു കൊടുക്കണ്ടേ? രാഷ്ട്രീയ ഗോസിപ്പുകൾ എന്ന് പറഞ്ഞ് തള്ളിക്കളയാവുന്ന നിസ്സാര വിവാദങ്ങളല്ല ഇവയൊന്നും. ക്രിമിനൽ ഉത്തരവാദിത്തം, പൊതുപണം, ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ്സ്, പൊതുസ്ഥാപനങ്ങളുടെ വിശ്വാസ്യത എന്നിവയുമായി ബന്ധപ്പെട്ട ഗൗരവമേറിയ ചോദ്യങ്ങളാണിവ. ഇതൊന്നും പരിഗണിക്കാതെ പ്രകാശ് രാജ് ആൻ്റോയെ പോയി കണ്ടെങ്കിൽ അതിനർത്ഥം പ്രകാശ് രാജ് ഒരു പരമകള്ളനും വ്യാജനുമാണ് എന്ന് തന്നെയാണ്,

തന്റെ പൊതുപ്രതിച്ഛായ മെച്ചപ്പെടുത്താൻ ലഭിക്കുന്ന എല്ലാ അവസരങ്ങളും ഉപയോഗിക്കാൻ ശ്രമിക്കുന്നതിൽ ആന്റോ അഗസ്റ്റിൻ വിരിക്കുന്ന പായയിൽ കിടക്കാൻ പോകുന്നവൻ സമൂഹത്തിന് നൽകുന്ന തെറ്റായ സന്ദേശം വ്യക്തമാണ്. ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ഏതൊരാളും ഒരു പ്രശസ്ത വ്യക്തിയുടെ സാന്നിധ്യവും അത്തരമൊരു കൂടിക്കാഴ്ച നൽകുന്ന പ്രതിച്ഛായാ നേട്ടവും സ്വാഭാവികമായും ആഗ്രഹിക്കും. അതുകൊണ്ടുതന്നെയാണ് ഈ കൂടിക്കാഴ്ച അത്ര ലളിതമോ നിഷ്കളങ്കമോ അല്ലാതാകുന്നത്, ഡൽഹിയിലെ പാറ്റാ സമരത്തിൻ്റെ ന്യായീകരണ തൊഴിലാളിയായി സ്വയം പ്രഖ്യാപിച്ചു നടക്കുന്ന പ്രകാശ് രാജിന് 2019ലെ തിരഞ്ഞെടുപ്പ് കാലത്ത് സ്വന്തം മണ്ഡലമായ ബാംഗ്ലൂരിൽ കിട്ടിയത് വെറും 28000 വോട്ട് മാത്രമാണ്. ബിജെപിക്ക് 6.5 ലക്ഷവും കോൺഗ്രസിന് 5.5 ലക്ഷവും വോട്ട് കിട്ടിയ സ്ഥലത്താണ് ഇ 28000 വോട്ട് എന്നതുകൂടി കണക്കിലെടുത്താൻ പ്രകാശ് രാജിനെ സ്വന്തം നാട്ടുകാർ പോലും രാഷ്ട്രീയമായി വിശ്വസിക്കുന്നില്ല എന്ന് വ്യക്തമാണ്.

പുരോഗമനവാദികളെന്നും മതേതരവാദികളെന്നും രാഷ്ട്രീയബോധമുള്ളവരെന്നും സ്വയം അഭിമാനത്തോടെ വിശേഷിപ്പിക്കുന്നവരുടെ പെരുമാറ്റമാണ് ഓന്ത് സിൻഡ്രം വ്യക്തമാകുന്നതാണ് ആൻ്റോ- പ്രകാശ് കണ്ടുമുട്ടൽ. ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാൻ കഴിയാത്തത്ര രാഷ്ട്രീയ നിഷ്കളങ്കരല്ല അവർ തീർച്ചയായും. അതോ, ധാർമ്മികമായ നിലപാടുകളേക്കാൾ വലുത് രാഷ്ട്രീയ സൗകര്യങ്ങളും വ്യക്തിബന്ധങ്ങളുമാണെന്ന് അവർ തീരുമാനിച്ചതാണോ? ഇതിനെ ഒരു വ്യക്തി ബന്ധമെന്ന് വിളിക്കുന്നത് തന്നെ തെറ്റാണ്. കാരണം തൂറിയവനാണെന് വ്യക്തമായവനെ അങ്ങോട്ട് ചെന്ന് കാണാൻ ശ്രമിക്കുന്നവൻ ഒന്നുകിൽ ഒരു വിശുദ്ധനാകണം. പോയി ആൻ്റോയുടെ മാഫിയ പ്രവർത്തനം അവസാനിപ്പിച്ച്, ശുദ്ധനാക്കി നിയമത്തിന് കീഴിൽ എത്തിക്കണം. അല്ലങ്കിൽ ചെന്നവനും കള്ളനാണ്.

പുരോഗമനവാദം എന്നത് അലങ്കാരമായി കൊണ്ടുനടക്കാനുള്ള ഒരു രാഷ്ട്രീയ മേൽവിലാസമല്ല. സത്യത്തോടും ഉത്തരവാദിത്തത്തോടും പൊതുജീവിതത്തിലെ സത്യസന്ധതയോടുമുള്ള കുറഞ്ഞപക്ഷം പ്രതിബദ്ധതയെങ്കിലും അത് ആവശ്യപ്പെടുന്നുണ്ട്. രാഷ്ട്രീയ എതിരാളികൾക്കെതിരെ മാത്രം ഉപയോഗിക്കാനും, സ്വന്തം പാളയത്തിലുള്ള ഒരാൾ അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങൾ നേരിടുമ്പോൾ സൗകര്യപൂർവ്വം ഉപേക്ഷിക്കാനും കഴിയുന്ന ഒന്നല്ല അത്.

മുട്ടിൽ മരംമുറി കേസ് വയനാടിന്റെ ചരിത്രത്തിലെ കേവലം ഒരു നാണക്കേടിന്റെ അധ്യായം മാത്രമല്ല. സ്വാധീനമുള്ള ശക്തികൾക്ക് എങ്ങനെയൊക്കെ സ്ഥാപനങ്ങളെ ചൂഷണം ചെയ്യാനും, കഥകൾ വളച്ചൊടിക്കാനും, നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കാനും കഴിയുമെന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണത്. നീതിക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്നവർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം, മറ്റൊരാളുടെ പ്രതിച്ഛായ നന്നാക്കിയെടുക്കാനുള്ള ശ്രമങ്ങളിൽ അറിയാതെ പോലും പങ്കാളികളാകാതിരിക്കുക എന്നതാണ്.


രാഷ്ട്രീയ സൗഹൃദങ്ങൾ വ്യക്തിപരമായിരിക്കാം. എന്നാൽ പൊതുവിശ്വാസ്യത എന്നത് ഒരു ഉത്തരവാദിത്തമാണ്. പുരോഗമന രാഷ്ട്രീയത്തിന് എന്തെങ്കിലും അർത്ഥമുണ്ടെങ്കിൽ, അത് ആരംഭിക്കേണ്ടത് സ്വന്തം ആളുകളെക്കൂടി ചോദ്യം ചെയ്യാനും ഉത്തരവാദിത്തമുള്ളവരാക്കാനുമുള്ള ധൈര്യത്തിൽ നിന്നാണ്. എന്നാൽ അതിന് പകരം ചെറ്റത്തരം കാണിച്ച, പൊതു സമൂഹത്തിനും വിദ്യാർത്ഥി സമൂഹത്തിനും നാണക്കേടും അപമാനവും ഭീകരതയും ആയി മാറിയ ഒരു ഭീകര സംഘടന നടത്തുന്ന നിയമ വിരുദ്ധ സമരത്തിൽ പങ്കെടുത്ത് വായാൽ തോന്നിയ ഊളത്തരം മുഴുവൻ പറഞ്ഞ പ്രകാശ് രാജ് എന്ന വ്യാജനാണയത്തെ തിരിച്ചറിഞ്ഞില്ലെങ്കിൽ ജൻസിയും പാറ്റകളും നാറും, നാണം കെടും, തകർക്കപ്പെടും. ഉറപ്പ്.

Did the fake fighter Prakash Raj's Kaladi Udaip protest get sponsored by the Kutch Tree?

Related Stories
കെപിസിസി പ്രസിഡൻ്റ് സ്ഥാനം; വീണ്ടും  മാത്യു കുഴൽനാടനിലേക്ക് ?

Nov 10, 2026 05:42 PM

കെപിസിസി പ്രസിഡൻ്റ് സ്ഥാനം; വീണ്ടും മാത്യു കുഴൽനാടനിലേക്ക് ?

കെപിസിസി പ്രസിഡൻ്റ് സ്ഥാനം; വീണ്ടും മാത്യു കുഴൽനാടനിലേക്ക്...

Read More >>
സഹകരണ ബാങ്കുകളിൽ കുടിശികയായവർക്ക് ആശ്വാസം. റിസ്ക് ഫണ്ട് നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് മന്ത്രി എം.ലിജു

Nov 10, 2026 02:03 PM

സഹകരണ ബാങ്കുകളിൽ കുടിശികയായവർക്ക് ആശ്വാസം. റിസ്ക് ഫണ്ട് നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് മന്ത്രി എം.ലിജു

സഹകരണ ബാങ്കുകളിൽ കുടിശികയായവർക്ക് ആശ്വാസം. റിസ്ക് ഫണ്ട് നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് മന്ത്രി...

Read More >>
വയോജന വകുപ്പുമായി 12 സ്ഥാപനങ്ങൾ ധാരണാപത്രം ഒപ്പുവച്ചു.

Nov 10, 2026 01:22 PM

വയോജന വകുപ്പുമായി 12 സ്ഥാപനങ്ങൾ ധാരണാപത്രം ഒപ്പുവച്ചു.

വയോജന വകുപ്പുമായി 12 സ്ഥാപനങ്ങൾ ധാരണാപത്രം...

Read More >>
മയക്കുമരുന്ന് മാഫിയയെ തൂത്തെറിയും വരെ തൂഫാൻ തുടരും.  ഇരുന്നൂറ് കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടി നശിപ്പിച്ചുവെന്ന്  മന്ത്രി രമേശ് ചെന്നിത്തല.

Nov 10, 2026 11:25 AM

മയക്കുമരുന്ന് മാഫിയയെ തൂത്തെറിയും വരെ തൂഫാൻ തുടരും. ഇരുന്നൂറ് കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടി നശിപ്പിച്ചുവെന്ന് മന്ത്രി രമേശ് ചെന്നിത്തല.

മയക്കുമരുന്ന് മാഫിയയെ തൂത്തെറിയും വരെ തൂഫാൻ തുടരും. ഇരുന്നൂറ് കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടി നശിപ്പിച്ചുവെന്ന് മന്ത്രി രമേശ്...

Read More >>
ചാനലിൽ കയറിയിരുന്ന് സദാചാര ഗുണ്ടായിസം തള്ളുന്ന മാധ്യമ പ്രവർത്തകരെയും മാപ്രാണിച്ചികളുടെയും അണ്ണാക്കിൽ വിമർശനത്തിൻ്റെ ആറ്റംബോംബിട്ട് കോൺഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മ

Nov 9, 2026 09:06 PM

ചാനലിൽ കയറിയിരുന്ന് സദാചാര ഗുണ്ടായിസം തള്ളുന്ന മാധ്യമ പ്രവർത്തകരെയും മാപ്രാണിച്ചികളുടെയും അണ്ണാക്കിൽ വിമർശനത്തിൻ്റെ ആറ്റംബോംബിട്ട് കോൺഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മ

ചാനലിൽ കയറിയിരുന്ന് സദാചാര ഗുണ്ടായിസം തള്ളുന്ന മാധ്യമ പ്രവർത്തകരെയും മാപ്രാണിച്ചികളുടെയും അണ്ണാക്കിൽ വിമർശനത്തിൻ്റെ ആറ്റംബോംബിട്ട് കോൺഗ്രസ്...

Read More >>
ട്രോൾ ഉണ്ടാക്കൂ....  സമ്മാനം നേടൂ...  ലഹരിക്കെതിരെ പോരാടൂ....

Nov 9, 2026 04:29 PM

ട്രോൾ ഉണ്ടാക്കൂ.... സമ്മാനം നേടൂ... ലഹരിക്കെതിരെ പോരാടൂ....

ട്രോൾ ഉണ്ടാക്കൂ.... സമ്മാനം നേടൂ... ലഹരിക്കെതിരെ...

Read More >>
Top Stories